ചെന്നൈ: സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രസവമെടുപ്പിനിടെ കുഞ്ഞിെൻറ തലയുട െ ഭാഗം വേർെപട്ടു. കാഞ്ചിപുരം സൂവത്തൂർ പി.എച്ച്.സിയിൽ ചൊവ്വാഴ്ച രാത്രിയാണ് പൂർണ ഗ ർഭിണിയായ ബൊമ്മിയെ പ്രസവവേദനയോടെ പ്രവേശിപ്പിച്ചത്. ഇൗ സമയത്ത് ഡ്യൂട്ടിയിൽ ഡോക്ടർ ഉണ്ടായിരുന്നില്ല. പ്രത്യേക സാഹചര്യത്തിൽ നഴ്സ് മുത്തുകുമാരി പ്രസവശുശ്രൂഷ നൽകുന്നതിനിടെയാണ് കുഞ്ഞിെൻറ തലയുടെ ഭാഗം വേർപ്പെട്ട് പുറത്തേക്ക് എത്തിയത്.
കുഞ്ഞിെൻറ ബാക്കി ശരീരഭാഗം ഗർഭാശയത്തിൽനിന്ന് പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് അത്യാസന്നനിലയിൽ ബൊമ്മിയെ ചെങ്കൽപ്പട്ട് ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കിയാണ് കുഞ്ഞിെൻറ ശരീരഭാഗം പുറത്തെടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും ചെങ്കൽപ്പട്ട് ഗവ. ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു. വിദഗ്ധ ഡോക്ടർമാർ ഉൾപ്പെട്ട നാലംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.