കൃഷ്ണഗിരി: നിവേദനവും മറ്റും നൽകാനായി ആളുകൾ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോകുന്ന വഴിയിൽ കാത്തുനിൽക്കാറുണ്ട്. എന്നാൽ കൃഷ്ണഗിരിയിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ വാഹനവ്യൂഹം തടഞ്ഞ രമ്യയുടെ ആവശ്യം ഇതൊന്നുമായിരുന്നില്ല. കാറിലിരുന്ന സ്റ്റാലിനെ മാസ്ക് ഇല്ലാതെ നേരിൽ കാണാനായിരുന്നു അവരുടെ ആഗ്രഹം. ഹൊസൂരിലെ ഹഡ്കോയിലെ ഓൾഡ് ടെംപിൾ പ്രദേശത്തുകാരിയാണ് രമ്യ.
ചെെന്നെയിലേക്ക് മടങ്ങാനായി ബെലാകോണ്ടപള്ളിയിലേക്ക് പോകുകയായിരുന്ന സ്റ്റാലിനെ കാണാനായി ആയിരക്കണക്കിനാളുകളായിരുന്നു റോഡിന്‍റെ ഇരുവശവും തടിച്ചുകൂടിയിരുന്നത്. മുഖ്യമന്ത്രിയുടെ കാർ തനിക്കരികിലെത്തിയതോടെ മാസ്ക് ഒന്ന് താഴ്ത്താൻ രമ്യ ആവശ്യപ്പെടുകയായിരുന്നു. ഇതുകണ്ട സ്റ്റാലിൻ ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെട്ടു.
'സർ, ഒരു സെക്കൻഡ് എങ്കിലും മാസ്ക് മാറ്റൂ സർ, എത്ര വർഷങ്ങളായി ഈ മുഖം നേരിൽ കാണാൻ കാത്തിരിക്കുന്നു..'-രമ്യ പറഞ്ഞു. തന്നോടുള്ള അവരുടെ സ്നേഹം തിരിച്ചറിഞ്ഞ സ്റ്റാലിൻ മാസ്ക് താഴ്ത്തി. തുടർച്ചയായ പരിശ്രമങ്ങൾ വലിയ വിജയത്തിലേക്ക് നയിക്കും, അതിന്‍റെ പേര് സ്റ്റാലിൻ എന്നായിരുന്നു പ്രിയ നേതാവിന്‍റെ മുഖം കണ്ട രമ്യയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.