ചെന്നൈ: ഏപ്രിൽ ഒമ്പതിന് കണ്ണൂരിൽ നടക്കുന്ന സി.പി.എമ്മിന്റെ 23-ാമത് പാർട്ടി കോൺഗ്രസിലേക്ക് ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന് ക്ഷണം.
കേരള പിന്നോക്ക ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ ഞായറാഴ്ച അണ്ണാ അറിവാലയത്തിൽ വെച്ച് സ്റ്റാലിനെ നേരിൽകണ്ട് ക്ഷണപത്രിക നൽകി. തമിഴ്നാട് സി.പി.എം സെക്രട്ടറി കെ.ബാലകൃഷ്ണനോടൊപ്പമെത്തിയ മന്ത്രി മുഖ്യമന്ത്രിക്ക് സ്മരണികയായി കഥകളി പാവയും സമ്മാനിച്ചു.
തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.