ചെന്നൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ സഹായിക്കാനൊരുങ്ങി തമിഴ്‌നാട്. ഡി.എം.കെ എംപിമാർ തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ശ്രീലങ്കയിലെ ജനങ്ങൾക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ചൊവ്വാഴ്ച ജനങ്ങളോട് അഭ്യർത്ഥിച്ചതിന് പിന്നാലെയാണിത്.
ശ്രീലങ്കയിലെ ജനങ്ങളെ സഹായിക്കാനുള്ള സംസ്ഥാനത്തിന്റെ അഭ്യർത്ഥന അംഗീകരിച്ചതിന് തമിഴ്‌നാട് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് നന്ദി പറഞ്ഞു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളതയും സൗഹൃദവും മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് കനിമൊഴി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ശ്രീലങ്കയിലേക്ക് ഭക്ഷ്യവസ്തുക്കളും അവശ്യ മരുന്നുകളും അയക്കണമെന്ന് തമിഴ്‌നാട് സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു.
കോവിഡ് ആഘാതത്തിനുപുറമെ ഭരണനിർവഹണത്തിലെ പിഴവും നികുതി വെട്ടിക്കുറച്ചതും മൂലം ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണ്. വിദേശ കടം കുമിഞ്ഞുകൂടിയതും കുതിച്ചുയരുന്ന പണപ്പെരുപ്പവും ഇന്ധന വിലവർധനവും ക്ഷാമവും കറൻസിയുടെ മൂല്യത്തകർച്ചയും ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.