ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ അന്വേഷണ കമീഷനെ നിയമിച്ചു. മദ്രാസ് ൈഹേകാടതി റിട്ട. ജഡ്ജി ജസ്റ്റിസ് എ. അറമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള കമീഷനാണ് അന്വേഷണം നടത്തുക.ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും മറ്റു കേന്ദ്രങ്ങളും ഉയർത്തിയ സംശയങ്ങളെത്തുടർന്നാണ് അന്വേഷണം നടത്തുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജയയുടെ രോഗം, ആശുപത്രിവാസം, മരണം എന്നീ കാര്യങ്ങളെക്കുറിച്ച് കമീഷൻ വിശദമായ അന്വേഷണം നടത്തും.
ശശികലയോടുള്ള എതിർപ്പ് കാരണം പാർട്ടിവിട്ട പന്നീർസെൽവത്തിെൻറ പ്രധാന ആവശ്യം ജയലളിതയുടെ മരണത്തെക്കുറിച്ച ജുഡീഷ്യൽ അന്വേഷണമായിരുന്നു. ഇതിെൻറ ഭാഗമായാണ് പന്നീർസെൽവം, പളനിസാമി പക്ഷങ്ങൾ ഒന്നാകുന്നതിനു മുന്നോടിയായി സർക്കാർ മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത്.
ജയയുടെ വിഡിയോ ദൃശ്യങ്ങൾ സി.ബി.െഎക്ക് കൈമാറാമെന്ന് ദിനകരൻ
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസവുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങൾ സി.ബി.െഎ അടക്കമുള്ള അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ തയാറാണെന്ന് ശശികലയുടെ സഹോദരീപുത്രൻ ടി.ടി.വി. ദിനകരൻ. ജയയുടെ മരണത്തെക്കുറിച്ച് സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഡി.എം.കെയും ബി.ജെ.പിയും രംഗത്തുവന്നതിന് തൊട്ടുപിറകെയാണ് ദിനകരെൻറ പ്രസ്താവന. ജയലളിത ആശുപത്രിയിൽ കഴിയുന്ന രംഗങ്ങൾ ശശികല ചിത്രീകരിച്ചിട്ടുണ്ടെന്നും അതിൽ അമ്മ നിശാവസ്ത്രം ധരിച്ചിരിക്കുന്നതിനാലാണ് ദൃശ്യങ്ങൾ പുറത്തുവിടാത്തതെന്നും അദ്ദേഹം പറഞ്ഞു.
1989ൽ ജയലളിത അപകടത്തിൽ പരിക്കേറ്റ് കഴിയുേമ്പാൾ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി കാണാനെത്തിയപ്പോൾപോലും അവർ മാന്യമായി വസ്ത്രം ധരിച്ചാണ് അദ്ദേഹത്തെ അഭിമുഖീകരിച്ചത്. അമ്മ എപ്പോഴും നല്ലരീതിയിൽ വസ്ത്രം ധരിച്ച് മറ്റുള്ളവർക്കു മുന്നിൽ എത്താനാണ് ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടാണ് വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടാത്തത്. െഎ.സി.യുവിൽനിന്ന് മുറിയിലേക്ക് മാറ്റിയശേഷം അമ്മ അയഞ്ഞ നിശാവസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഇൗ ദൃശ്യങ്ങളാണ് ശശികല പകർത്തിയതെന്നും ദിനകരൻ പറഞ്ഞു.
പ്രതിപക്ഷം ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചപ്പോൾതന്നെ അതേക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ ശശികല തയാറായിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി പളനിസാമി അന്വേഷണത്തിന് കമീഷനെ നിയമിക്കുന്നത് ഒ. പന്നീർസെൽവത്തെ പ്രീതിപ്പെടുത്താനാണ്. ജയലളിതയുടെ മരണത്തെക്കുറിച്ച് മുതിർന്ന സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നും വിരമിച്ച ജഡ്ജിമാരെയല്ല ചുമതലപ്പെടുത്തേണ്ടതെന്നും ദിനകരൻ പറഞ്ഞു. ജയ ആശുപത്രിയിൽ ഇഡലി കഴിക്കുന്നത് കണ്ടതായി താൻ പറഞ്ഞത് ശശികലയെ പേടിച്ചായിരുന്നുവെന്ന് മന്ത്രി ദിണ്ടിഗൽ ശ്രീനിവാസൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ജയയുടെ ആരോഗ്യനിലയെക്കുറിച്ച് അണ്ണാ ഡി.എം.കെ നേതാക്കൾ പറഞ്ഞതെല്ലാം കളവായിരുന്നെന്നും അന്ന് അങ്ങനെ പറഞ്ഞതിന് ജനങ്ങളോടു മാപ്പുചോദിക്കുന്നതായും ശ്രീനിവാസൻ പറഞ്ഞതോടെ മരണത്തെക്കുറിച്ച ദുരൂഹത വർധിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.