ചെന്നൈ: കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ച ടാബ്ലോ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ച് തമിഴ്നാട്. തമിഴ്‌നാട്ടിലെ എല്ലാ പ്രധാന നഗരങ്ങളിൽ ടാബ്ലോ പ്രദർശിപ്പിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിപബ്ലിക് ദിനപരേഡിലും ടാബ്ലോ പ്രദർശിപ്പിച്ചത്.
നേരത്തെ സെലക്ഷൻ കമ്മിറ്റി നിർദ്ദേശിച്ച പ്രകാരം മൂന്ന് തിരുത്തലുകൾ നടത്തിയെങ്കിലും നാലാം റൗണ്ടിലേക്ക് ക്ഷണിക്കുകയോ, നിരസിച്ചതിന്‍റെ കാരണം വ്യക്തതമാക്കുകയോ ചെയ്തില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിമർശിച്ചു.
കഴിഞ്ഞ മൂന്ന് വർഷവും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത തമിഴ്നാടിെൻറ ടാബ്ലോ ഉണ്ടായിരുന്നു. ഇത്തവണ സംസ്ഥാനത്തിന്റെ സംസ്‌കാരവും വീര്യവും, സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനയും പ്രദർശിപ്പിക്കുന്ന ഏഴോളം സ്‌കെച്ചുകളാണ് ടാബ്ലോക്കായി തമിഴ്നാട് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.