ചെന്നൈ: ഹോട്ടൽ മെനുവിൽ ‘കുംഭകോണം അയ്യർ ചിക്കൻ’ എന്ന പേരിൽ പുതിയ വിഭവം ഉൾപ്പെടുത്തിയത് വിവാദമായി. മധുര നഗരത്തിലെ വടക്ക് മാസി വീഥിയിലെ ‘ഹോട്ടൽ മിളകു’വിലാണ് സംഭവം. ഇവിടത്തെ മെനു സമൂഹ മാധ്യമങ്ങളിൽകൂടി അറിഞ്ഞ ഹിന്ദു മുന്നണിക്കാർ ഹോട്ടലിലെത്തുകയായിരുന്നു.
ഹിന്ദു മുന്നണി ജില്ല സെക്രട്ടറി അഴകർസാമിയുടെ നേതൃത്വത്തിലുള്ള സംഘം ‘കുംഭകോണം അയ്യർ ചിക്കൻ’ ഒാർഡർ ചെയ്ത് വരുത്തിയശേഷം ബഹളമുണ്ടാക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസിെൻറ നിർദേശാനുസരണം ഹോട്ടൽ മാനേജർ രേഖാമൂലം ഖേദം പ്രകടിപ്പിച്ചു. പിന്നീട് മെനുവിൽനിന്ന് വിഭവം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.