ഹോട്ടൽ മെനുവിൽ ‘കുംഭകോണം അയ്യർ ചിക്കൻ’: പ്രതിഷേധവുമായി ഹിന്ദു മുന്നണി
text_fieldsചെന്നൈ: ഹോട്ടൽ മെനുവിൽ ‘കുംഭകോണം അയ്യർ ചിക്കൻ’ എന്ന പേരിൽ പുതിയ വിഭവം ഉൾപ്പെടുത്തിയത് വിവാദമായി. മധുര നഗരത്തിലെ വടക്ക് മാസി വീഥിയിലെ ‘ഹോട്ടൽ മിളകു’വിലാണ് സംഭവം. ഇവിടത്തെ മെനു സമൂഹ മാധ്യമങ്ങളിൽകൂടി അറിഞ്ഞ ഹിന്ദു മുന്നണിക്കാർ ഹോട്ടലിലെത്തുകയായിരുന്നു.
ഹിന്ദു മുന്നണി ജില്ല സെക്രട്ടറി അഴകർസാമിയുടെ നേതൃത്വത്തിലുള്ള സംഘം ‘കുംഭകോണം അയ്യർ ചിക്കൻ’ ഒാർഡർ ചെയ്ത് വരുത്തിയശേഷം ബഹളമുണ്ടാക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസിെൻറ നിർദേശാനുസരണം ഹോട്ടൽ മാനേജർ രേഖാമൂലം ഖേദം പ്രകടിപ്പിച്ചു. പിന്നീട് മെനുവിൽനിന്ന് വിഭവം ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.