മദ്രാസ് ഐ.ഐ.ടി ഗവേഷക വിദ്യാർഥിനിയുടെ മൃതദേഹം റെയിൽപാളത്തിൽ

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷക വിദ്യാർഥിനിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ ആവടി റെയിൽപാളത്തിൽ കണ്ടെത്തി.

ഒഡിഷയിലെ മോഹൻ പഥാന്‍റെ മകൾ മേഘശ്രീയാണ് (30) മരിച്ചത്. അവിവാഹിതയാണ്. ഡൽഹിയിൽ എം.ടെക്കും പിഎച്ച്.ഡിയും പൂർത്തിയാക്കിയശേഷം മദ്രാസ് ഐ.ഐ.ടിയിൽ മൂന്നുമാസത്തെ ഗവേഷണ കോഴ്സിൽ ചേർന്ന് പഠിക്കുകയായിരുന്നു.

അഡയാർ ഐ.ഐ.ടി സെന്‍റർ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ റെയിൽവേ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ആവടി പൊലീസ് കേസെടുത്തു.

Tags:    
News Summary - Tamil Nadu: IIT Madras student found dead on railway track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.