ചെന്നൈ: അഹിന്ദുക്കളുടെ കടകൾ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ലഘുലേഖ വിതരണം ചെയ്തയാളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു മുന്നണിയുടെ ജില്ലാ കോർഡിനേറ്റർ ശക്തിവേലാണ് അറസ്റ്റിലായത്. ദീപാവലിക്ക് അഹിന്ദുക്കളുടെ കടകളിൽ നിന്ന് സാധനം വാങ്ങരുതെന്ന് ആവശ്യപ്പെടുന്ന ലഘുലേഖകൾ ഇയാൾ വിതരണം ചെയ്തിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെയും ഇയാൾ ലഘുലേഖകൾ പ്രചരിപ്പിച്ചിരുന്നു. ശക്തിവേലിനെതിരെ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയതിന് സെക്ഷൻ 153 എ പ്രകാരമാണ് പ്രധാനമായും കേസെടുത്തിരിക്കുന്നത്.പൊതുദ്രോഹത്തിന് കാരണമായ പ്രസ്താവനകൾ നടത്തിയതിന് 505 ഐ.പി.സി പ്രകാരവും കേസെടുത്തിട്ടുണ്ട്.
നേരത്തെ സമാനമായ രീതിയിൽ കർണാടകയിലും അഹിന്ദുക്കളുടെ കടകൾ ബഹിഷ്കരിക്കണമെന്ന ആവശ്യം ഹിന്ദുത്വവാദികൾ ഉയർത്തിയിരുന്നു. മംഗളൂരുവിലാണ് മറ്റ് മതസ്ഥരുടെ കടകളിൽ നിന്ന് സാധനം വാങ്ങരുതെന്ന ആവശ്യവുമായി സംഘപരിവാർ ശക്തികൾ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.