നീറ്റിനെതിരെ ഉദയനിധി സ്റ്റാലിന്റെ​ നേതൃത്വത്തിൽ തമിഴ്നാട്ടിൽ നിരാഹാര സത്യാഗ്രഹം

ചെന്നൈ: നീറ്റിൽ മകൻ പരാജയപ്പെട്ടതിനെ തുടർന്ന് തമിഴ്നാട്ടിൽ അച്ഛനും മകനും ആത്മഹത്യ ചെയ്തതിന് പിന്നാലെ മെഡിക്കൽ പ്രവേശന പരീക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ പ്രതിഷേധം. ചെന്നൈയിലാണ് ഒരു ദിവസത്തെ നിരാഹാര സത്യാഗ്രഹ സമരം ഡി.എം.കെ സംഘടിപ്പിക്കുന്നത്.

തമിഴ്നാടിനെ നീറ്റിൽ നിന്നും ഒഴിവാക്കാൻ കേന്ദ്രസർക്കാർ തയാറാവുന്നില്ലെന്നും ഇതാണ് സംസ്ഥാനത്തെ വിദ്യാർഥികളുടെ ആത്മഹത്യക്ക് കാരണമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് വേണ്ടിയാണ് ഡി.എം.കെയുടെ നേതൃത്വത്തിൽ നിരാഹാര സത്യാഗ്രഹം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന നിരാഹാര സത്യാഗ്രഹം നയിക്കുന്നത് ഉദയനിധി സ്റ്റാലിനാണ്. മന്ത്രിമാരായ പി.കെ ശേഖർ ബാബു, സുബ്രമണ്യൻ എന്നിവരും പരിപാടിയിൽ പ​ങ്കെടുക്കുന്നുണ്ട്.

Tags:    
News Summary - Tamil Nadu ministers begin day-long hunger strike demanding abolition of NEET

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.