ചെന്നൈ: രാജ്യത്തെ സർക്കാർ-സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഏകജാലക പ്രവേശനത്തിനായി നടത്തുന്ന നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) സാധുത ചോദ്യംചെയ്ത് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
മെഡിക്കൽ കോളജുകളിലെ സർക്കാർ സീറ്റുകളിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം എടുത്തുകളഞ്ഞതിനാൽ ‘നീറ്റ്’ ഫെഡറലിസത്തിന്റെ ലംഘനമാണെന്നാണ് തമിഴ്നാടിന്റെ വാദം. ഭരണഘടനയുടെ 131ാം വകുപ്പ് പ്രകാരമാണ് ഹരജി ഫയൽ ചെയ്തത്. വിദ്യാഭ്യാസം സംസ്ഥാന സർക്കാറിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും സംസ്ഥാന സർവകലാശാലകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടെന്നും ഹരജിയിൽ പറയുന്നു. ഭരണഘടനയുടെ 14ാം വകുപ്പ് പ്രകാരമുള്ള തുല്യതക്കുള്ള അവകാശത്തിന്റെ ലംഘനമാണ്.
തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളിൽനിന്നുള്ളവരെയും സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർഥികളെയും ‘നീറ്റ്’ പ്രതികൂലമായി ബാധിച്ചുവെന്നും ഹരജിയിൽ പറയുന്നു. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളിൽ ‘നീറ്റ്’ പരീക്ഷ സൃഷ്ടിച്ച പ്രശ്നങ്ങൾ പരിശോധിക്കാൻ തമിഴ്നാട് സർക്കാർ ഒമ്പതംഗ സമിതിയെ നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.