ചെന്നൈ: നീണ്ട ഇടവേളക്കുശേഷം തമിഴ്നാട്ടിൽ തിങ്കളാഴ്ച സ്കൂളുകൾ തുറന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിൽ പലവിധത്തിലുള്ള പരിപാടികളാണ് ഒരുക്കിയിരുന്നത്. ഈ നിലയിലാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തിരുവള്ളൂർ ജില്ലയിലെ ഗവ. ആദി ദ്രാവിഡർ വെൽഫയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചത്.
പൊടുന്നനെ ഒരു ക്ലാസ് മുറിയിൽ കയറിയ സ്റ്റാലിൻ ബെഞ്ചിൽ വിദ്യാർഥികൾക്കൊപ്പം അൽപനേരമിരുന്നു. ഈ സമയത്ത് അധ്യാപിക ക്ലാസെടുത്തുക്കൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥികളോടും ക്ലാസ് ടീച്ചറോടും സംസാരിച്ചതിനുശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി സ്കൂളിലെ ശുചിമുറികളും പാചക കേന്ദ്രവും പരിശോധിച്ചു.
സ്റ്റാലിനൊപ്പം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ക്ലാസ് മുറിയിൽ വിദ്യാർഥികൾക്കൊപ്പം ബെഞ്ചിലിരിക്കുന്നതിന്‍റെ ചിത്രം സാമുഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.