ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ കൂടുതല്‍ ഇളവുകളോടെ സെപ്തംബര്‍ ആറു വരെ നീട്ടി. സ്കൂളുകളും കോളജുകളും സെപ്റ്റംബർ ഒന്നു മുതൽ തുറക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. ഒമ്പത് മുതൽ 12 വരെയുള്ള കുട്ടികള്‍ക്കായിരിക്കും കോവിഡ് പ്രോട്ടോകോൾ കര്‍ശനമായി പാലിച്ചുകൊണ്ട് ക്ളാസുകള്‍ ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയിരുന്നു.
അതേസമയം ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പിന്നീട് തീരുമാനമെടുക്കും. 23 വരെ ലോക്ഡൗൺ നീട്ടിക്കൊണ്ടുള്ള ഉത്തരവ് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചത് ഈ മാസം ആറിനായിരുന്നു. ഈ കാലയളവ് കഴിയാനിരിക്കെയാണ് കൂടുതൽ ഇളവുകൾ നൽകി ലോക്ഡൗൺ നീട്ടാൺ മുഖ്യമന്ത്രി എം.കെ സ്റ്റാലിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.
അടുത്ത തിങ്കളാഴ്ച്ച മുതൽ 50 ശതമാനം കാണികളെ പ്രവേശിപ്പിച്ചുകൊണ്ട് തിയറ്ററുകൾ പ്രവർത്തിപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, തിയറ്ററിലെ എല്ലാ ജീവനക്കാരും വാക്‌സിനെടുത്തിരിക്കണമെന്ന നിബന്ധനയുണ്ട്. ബാറുകൾ തുറക്കാനും ബീച്ചുകളിലും മൃഗശാലകളിലും സന്ദർശകരെ അനുവദിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ബീച്ചുകളിലെ കച്ചവടക്കാര്‍ കോവിഡ് വാക്‌സിനെടുത്തിരിക്കണം. കർണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള ബസ് സർവീസുകൾക്കും അനുമതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.