രാഷ്ട്രീയ പ്രവേശനം: രജനീകാന്തിന്‍റെ വസതിക്ക് മുന്നില്‍ പ്രതിഷേധം

ചെന്നൈ: ചലച്ചിത്ര താരം രജനീകാന്തിന്‍റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ താരത്തിന്‍റെ വീടിന് മുന്നിൽ പ്രതിഷേധം. 'തമിഴര്‍ മുന്നേറ്റ പടൈ' എന്ന തമിഴ് സംഘടനയുടെ നേതൃത്വത്തില്‍ പോയസ് ഗാര്‍ഡനിലെ വസതിക്ക് മുന്നിലാണ് പ്രതിഷേധം നടന്നത്. 

കന്നഡിഗനായ രജനീകാന്ത് തമിഴ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെതിരെയാണ് പ്രതിഷേധം. തമിഴനല്ലാത്തയാള്‍ തമിഴ് രാഷ്ട്രീയത്തില്‍ വേണ്ട എന്ന മുദ്രാവാക്യം വിളികളുമായെത്തിയ സംഘം അദ്ദേഹത്തിന്‍റെ കോലം കത്തിക്കുകയും ചെയ്തു.  പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

കഴിഞ്ഞദിവസം രാഷ്ട്രീയ പ്രവേശനത്തിന് സൂചന നൽകി രജനി സംസാരിച്ചതോടെയാണ് ഇക്കാര്യം വലിയ ചർച്ചയായത്. രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കള്‍ വന്നിരുന്നു. 
 

Tags:    
News Summary - Tamilar Munnetra Padai protests near the residence of Rajinikanth in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.