ചെന്നൈ: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷ പദ്ധതി നിർദേശം സർക്കാർ നടപ്പാക്ക ില്ലെന്ന് തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാർ. സംസ്ഥാനത്ത് നിലവിലുള്ള ദ്വി ഭാഷ സമ്പ്രദായത്തിൽനിന്ന് പിറകോട്ടു പോകില്ല. ഏതു സാഹചര്യത്തിലും തമിഴ്നാട്ടിലെ പാഠ്യപദ്ധതിയിൽ ഹിന്ദിഭാഷ ഉൾപ്പെടുത്തില്ല. സർക്കാറിെൻറ ഭാഷാനയം മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളിലും തമിഴ് പഠനത്തിന് സാഹചര്യമൊരുക്കണമെന്ന തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ട്വീറ്റ് രാഷ്ട്രീയമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനാൽ പിൻവലിച്ചതായും മന്ത്രി അറിയിച്ചു.
ഹിന്ദി ഭാഷ അടിച്ചേൽപിക്കുന്നതിനെതിരെ ഡി.എം.കെ തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയ സാഹചര്യത്തിൽ പുതിയ വിദ്യാഭ്യാസ നയത്തിെൻറ കരട് കേന്ദ്ര സർക്കാർ തിരുത്തിയിരുന്നു. ഹിന്ദി പഠനം നിർബന്ധമാക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇംഗ്ലീഷും പ്രാദേശിക ഭാഷയും കൂടാതെ വിദ്യാർഥികൾക്ക് താൽപര്യമുള്ള ഏതെങ്കിലും ഒരു ഭാഷകൂടി പഠിക്കണമെന്ന തിരുത്താണ് കരടിൽ ഉൾപ്പെടുത്തിയത്. എന്നാൽ, ഇൗ ത്രിഭാഷ പദ്ധതിയും അംഗീകരിക്കാനാവില്ലെന്നാണ് എൻ.ഡി.എയിലെ ഘടകകക്ഷിയായ അണ്ണാ ഡി.എം.കെ നേതൃത്വം നൽകുന്ന തമിഴ്നാട് സർക്കാർ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.