ചെന്നൈ: ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ േകന്ദ്ര നേതൃത്വത്തിെൻറ പ്രഖ്യാപനം കാത്തുനിൽക്കാതെ സ്വന്തം നിലയിൽ സ്ഥാനാർഥിപട്ടിക പുറത്തുവിട്ടത് വിവാദമായി. അണ്ണാ ഡി.എം.കെ മുന്നണിയിൽ അഞ്ച് സീറ്റുകളിൽ മത്സരിക്കുന്ന ബി.ജെ.പി മാത്രമാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാതിരുന്നത്. മുന്നണിയിലെ മറ്റുപാർട്ടികൾ പ്രചാരണം തുടങ്ങുകയും ചെയ്തു.
ഇതോടെയാണ് ബുധനാഴ്ച വൈകീട്ട് എച്ച്. രാജ കാരക്കുടിയിൽ വാർത്തസമ്മേളനത്തിൽ സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടത്. പൊൻ രാധാകൃഷ്ണൻ (കന്യാകുമാരി), തമിഴിസൈ സൗന്ദരരാജൻ (തൂത്തുക്കുടി), എച്ച്. രാജ (ശിവഗംഗ), നയിനാർ നാഗേന്ദ്രൻ (രാമനാഥപുരം), സി.പി. രാധാകൃഷ്ണൻ (കോയമ്പത്തൂർ) എന്നിവരാണ് പാർട്ടി സ്ഥാനാർഥികൾ.
ഇത് വിവാദമായതോടെ രാജ വീണ്ടും വാർത്തസമ്മേളനം വിളിച്ച് താൻ പുറത്തുവിട്ട പട്ടിക അന്തിമമല്ലെന്നും ഒൗദ്യോഗിക അറിയിപ്പ് വരുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.