താണ്ഡവ്​: വിവാദ ഭാഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചെന്ന്​ അണിയറപ്രവർത്തകർ

ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ അവഹേളിച്ചുവെന്ന​ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന്​ വിവാദ ഭാഗങ്ങൾ ഒഴിവാക്കുമെന്ന്​ താണ്ഡവിന്‍റെ നിർമാതാക്കൾ. കേന്ദ്ര വാർത്താ വിക്ഷേപണ മന്ത്രാലയ അധികൃതരുമായി നടത്തിയ രണ്ടാംഘട്ട ചർച്ചയിലാണ്​ തീരുമാനം.

ആമ​േസാൺ പ്രൈമിൽ പ്രദർശനം തുടരുന്ന വെബ്​ സീരിസിന്‍റെ വിവാദ ഭാഗങ്ങൾ ഒഴിവാക്കാനാണ്​ തീരുമാനമെന്നും മാർഗനിർദേശങ്ങൾ നൽകിയ അധികൃതർക്ക്​ നന്ദി അറിയിച്ചും താണ്ഡവ്​ ടീം പ്രസ്​താവന പുറത്തിറക്കി.

ആമസോൺ ​ൈ​പ്രം അധികൃതരും ​വാർത്താ വിക്ഷേപണ മന്ത്രാലയവും തമ്മിൽ തിങ്കളാഴ്ച വിഡിയോ കോൺഫറൻസ്​ നടത്തിയിരുന്നു. ആമസോൺ പ്രൈമിനോട്​ നിലപാട്​ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. തുടർന്ന്​ രണ്ടാമത്​ നടത്തിയ ചർച്ചയിലാണ്​ തീരുമാനം.

താണ്ഡവിനെതിരെ നിരവധി പരാതികളാണ്​ മന്ത്രാലയത്തിന്​ ലഭിച്ചത്​. താണ്ഡവിലെ ഒരു​ രംഗത്തിൽ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നാണ്​ പരാതി. സംഘപരിവാറിന്‍റെ നേതൃത്വത്തിൽ താണ്ഡവിനെതി​െര ട്വിറ്ററിൽ ബഹിഷ്​കരണ ആഹ്വാനം ഉയർന്നിരുന്നു. സെയ്​ഫ്​ അലി ഖാൻ ഉൾപ്പെടെയുള്ള നടന്‍മാർക്കെതിരെയും വിമർശനം ശക്തമായിരുന്നു.

രാജ്യത്തെ ജനങ്ങളുടെ വികാരങ്ങളെ ഞങ്ങൾ മാനിക്കുന്നു. വ്യക്തി, മതം, സമുദായം, രാഷ്​ട്രീയം എന്നിവയുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ തങ്ങൾ ഉ​ദ്ദേശിക്കുന്നില്ലെന്നും സംവിധായകൻ അലി അബ്ബാസ്​ സഫർ പറഞ്ഞു. 


Tags:    
News Summary - Tandav makers decide to drop controversial scenes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.