വിദ്യാർത്ഥിനിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ച അധ്യാപകനെതിരെ കേസ്

ഷിംല: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ അധ്യാപകനെതിരെ കേസ്. ഹിമാചൽ പ്രദേശിലെ ജും​ഗയിലെ സർക്കാർ സ്കൂളിലായിരുന്നു സംഭവം.

മെയ് രണ്ടിന് ക്ലാസ് കഴിഞ്ഞ ശേഷവും ഇയാൾ കുട്ടിയോട് എക്സ്ട്രാ ക്ലാസിനായി സ്കൂളിൽ തുടരാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കുട്ടിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്.

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - Teacher booked for forcibly showing minor student pornography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.