മുംബൈ: ഏക്നാഥ് ഷിൻഡെയെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ച മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശാരിയുടെ നടപടിക്കെതിരെ ശിവസേന ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയിൽ. തിങ്കളാഴ്ച സഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തിയതിനെയും താക്കറെ വിഭാഗം നേതാവ് സുഭാഷ് ദേശായി കോടതിയിൽ ചോദ്യം ചെയ്തു. അയോഗ്യതാ നടപടികൾ നേരിടുന്ന 16 എം.എൽ.എമാർ വോട്ടെടുപ്പിൽ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നാണ് താക്കറെ പക്ഷത്തിന്റെ വാദം.
വിമത നീക്കത്തിനൊടുവിൽ ജൂൺ 30നാണ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നാലു ദിവസങ്ങൾക്ക് ശേഷം വിശ്വാസ വോട്ടെടുപ്പിൽ 288 ൽ 164 വോട്ടുകൾ നേടി വിജയിക്കുകയും ചെയ്തു. എതിർപക്ഷത്തിന് 99 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. അധികാരത്തിലേറിയതോടെ ശിവസേന പിടിക്കാനുള്ള ശ്രമമാണ് ഷിൻഡെയുടെ നേതൃത്വത്തിൽ നടക്കുന്നത്.
16 എം.എൽ.എമാരെ അയോഗ്യരാക്കുന്നതിനുള്ള നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ നേരത്തെയുണ്ട്. കേസുകൾ തിങ്കളാഴ്ച കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.