ബംഗളൂരു/ഹൈദരബാദ്: കർണാടകയിൽ രണ്ടുപേർക്കും തെലങ്കാനയിൽ ഒരാൾക്കും പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. യു.എ സിൽനിന്നും മാർച്ച് ആറിന് മടങ്ങിയെത്തിയ 56കാരനും സ്പെയിനിൽനിന്ന് മടങ്ങിയെത്തിയ 26കാരിക്കുമാണ് കർണാടകയിൽ രോഗബാധ കണ്ടെത്തിയത്. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയതായി ആരോഗ്യമന്ത്രി ബി. ശ്രീരാമലു അറിയിച്ചു.
തെലങ്കാനയിൽ ഇതുവരെ ആറുപേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യു.കെയിൽനിന്നും തിരികെ എത്തിയയാൾക്കാണ് രോഗബാധ കണ്ടെത്തിയത്. ചൊവ്വാഴ്ച ഇയാളുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. നിലവിൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണിയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.