മികച്ച പൊലീസുകാരനുള്ള പുരസ്​കാരം; പിന്നാലെ അഴിമതിക്കേസിൽ പിടിയിൽ

ഹൈദരാബാദ്​: മികച്ച കോൺസ്​റ്റബിളിനുള്ള സർക്കാറിൻെറ പുരസ്​കാരം നേടിയതിന്​ പിന്നാലെ തെലുങ്കാനയിൽ പൊലീസുകാര ൻ അഴിമതി കേസിൽ അറസ്​റ്റിൽ. മഹ്​ബുബ്​ നഗർ പൊലീസ്​ സ്​റ്റേഷനിലെ കോൺസ്​റ്റബിളായ പല്ലെ തിരുപതി റെഡ്​ഡിയാണ്​ അഴിമതി കേസിൽ പിടയിലായത്​.

കഴിഞ്ഞ ദിവസം നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ എക്​സൈസ്​ മന്ത്രി വി.ശ്രീനിവാസൻ നിന്ന്​ റെഡ്​ഡി പുരസ്​കാരം സ്വീകരിച്ചിരുന്നു. പൊലീസ്​ സൂപ്രണ്ട്​ രമ രാജേശ്വരിയും ചടങ്ങിൽ പ​ങ്കെടുത്തിരുന്നു.

17,000 രൂപ കൈക്കൂലി വാങ്ങിയതിന്​ തെലുങ്കാന പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗം തിരുപതി റെഡ്ഡിയെ അറസ്​റ്റ്​ ചെയ്​തത്​. കോടതിയിൽ ഹാജരാക്കിയ റെഡ്ഡ്​യെ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടു.

Tags:    
News Summary - Telangana Cop Caught Taking Bribe-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.