തെലങ്കാനയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പേരിൽ 43 ക്രിമിനൽ കേസ്​

ഹൈ​ദ​രാ​ബാ​ദ്​: തീ​പ്പൊ​രി പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ അ​റി​യ​പ്പെ​ട്ട തെ​ല​ങ്കാ​ന ബി.​ജെ.​പി നേ​താ​വ്​ രാ​ജ സി​ങ്ങി​നെ​തി​രെ 43 ക്രി​മി​ന​ൽ കേ​സു​ക​ളു​ണ്ടെ​ന്ന്​ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക്കൊ​പ്പം സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഡി​സം​ബ​ർ ഏ​ഴി​ന്​ ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗൊ​ഷാ​മ​ൽ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​യാ​യ രാ​ജ സി​ങ്ങി​ന്​​ 2.87 കോ​ടി​യു​ടെ ആ​സ്​​തി​യു​ണ്ടെ​ന്നും വെ​ളി​പ്പെ​ടു​ത്തി.

മു​സ്​​ലിം​ക​ൾ​ക്കും റോ​ഹി​ങ്ക്യ​ൻ വം​ശ​ജ​ർ​ക്കു​മെ​തി​രാ​യ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​നും നി​യ​മ​വി​രു​ദ്ധ​മാ​യി റാ​ലി​യി​ൽ പ​െ​ങ്ക​ടു​ത്ത​തി​നും മ​റ്റു​മാ​ണ്​ രാ​ജ സി​ങ്ങി​നെ​തി​രാ​യ കേ​സു​ക​ൾ. രാ​ജ സി​ങ്ങി​​​െൻറ എ​തി​ർ സ്ഥാ​നാ​ർ​ഥി കോ​ൺ​ഗ്ര​സി​ലെ എം. ​മ​ു​കേ​ഷി​ന്​ 6.05 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ളും ഭാ​ര്യ​യു​ടെ പേ​രി​ൽ 2.77 കോ​ടി​യു​ടെ ആ​സ്​​തി​യു​മു​ണ്ട്. എ​ന്നാ​ൽ, ഒ​റ്റ കേ​സും ത​​​െൻറ​ പേ​രി​ലില്ല​.

Tags:    
News Summary - Telangana Election -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.