ഞങ്ങളുമുണ്ട്​, കേരളത്തോടൊപ്പം; സ​ഹാ​യ​വു​മാ​യി മറ്റ്​ സം​സ്​​ഥാ​ന​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി/​മും​ബൈ:ന്യൂഡൽഹി/മുംബൈ: പ്രളയക്കടലിൽ മുങ്ങിയ ​കേരളത്തിന്​ സഹായഹസ്​തവുമായി ഇതര സംസ്​ഥാനങ്ങളും. ​ഡൽഹി സർക്കാർ കേരളത്തിന്​ 10 കോടി നൽകുമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാണ്​ കെജ്​രിവാൾ സഹായം വാഗ്​ദാനം ചെയ്​തത്​.  ആം ആദ്​മി പാർട്ടിയുടെ എല്ലാ എം.പിമാരും എം.എൽ.എമാരും ഒരുമാസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക്​ നൽകും. 

കേരളത്തെ​ എല്ലാവരും സഹായിക്കണമെന്ന്​ കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തു. മഹാരാഷ്​ട്ര സർക്കാർ 20 കോടി രൂപ അടിയന്തരമായി നൽകുമെന്ന്​ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​​നാവിസ്​ അറിയിച്ചു. കേരളത്തിൽ വിതരണം ചെയ്യാനായി 11 ടൺ ഭക്ഷ്യവസ്​തു  ശേഖരിച്ചതായും ഇതിൽ ആറ്​ ടൺ ശനിയാഴ്​ച വൈകീട്ടോടെ കേരളത്തിൽ എത്തുമെന്നും അദ്ദേഹം ട്വീറ്റ്​ചെയ്​തു. യു. പി സർക്കാർ 15 കോടിയും മധ്യപ്രദേശ്​ സർക്കാർ 10കോടിയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്​.

ഒഡിഷ സർക്കാർ അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളുമായി   240 അഗ്​നിശമന സേന ജീവനക്കാരെ കേരളത്തിലേക്ക്​ അയച്ചു. 75 ബോട്ടുകളുമായി പ്രത്യേക വിമാനത്തിലാണ്​ ഇവർ യാത്ര തിരിച്ചതെന്ന്​ മുഖ്യമന്ത്രിയുടെ ഒാഫിസ്​ ട്വീറ്റ്​ചെയ്​തു. ഛത്തിസ്​ഗഢ്​ മുഖ്യമന്ത്രി രമൺ സിങ്​ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച്​ സഹായം വാഗ്​ദാനംചെയ്​തു. ഝാർഖണ്ഡ്​ അഞ്ച​ു കോടി നൽകും.  ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാണിയും പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും 10 കോടി വീതം നൽകും. തമിഴ്​നാട്​ സർക്കാർ നേരത്തേ പ്രഖ്യാപിച്ച അഞ്ച​ു കോടിക്കു പുറമെ അഞ്ചു കോടികൂടി നൽകും.

 ഡോക്​ടർമാരെയും മരുന്നുകൾ, അരി, വസ്​ത്രങ്ങൾ എന്നിവയും തമിഴ്​നാട്​  എത്തിക്കും. ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാർ 10 കോടിയും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ 10 കോടിയും പ്രഖ്യാപിച്ചു.  10 കോടി നൽകുമെന്ന്​ ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. അറ്റോണി ജനറൽ കെ​.കെ. വേണുഗോപാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ ഒരു കോടി നൽകി. ജമ്മു-കശ്​മീർ മുൻ മുഖ്യമന്ത്രിയും എം.എൽ.എയുമായ ഉമർ അബ്​ദുല്ല ഒരുമാസത്തെ ശമ്പളം നൽകും. കഴിഞ്ഞദിവസം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു  25 കോടി നൽകുമെന്ന്​ അറിയിച്ചിരുന്നു.

Tags:    
News Summary - Telangana gives Rs 25 cr relief fund to Kerala-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.