ജനക്കൂട്ടം നോക്കി നിൽക്കെ മുന്നിൽ നടന്നയാളെ പിടിച്ചുവലിച്ച് മുഖത്തടിച്ച് തെലങ്കാന മന്ത്രി; വിവാദം

തെലങ്കാന: പൊതുജനമധ്യത്തിൽ യുവാവിന്‍റെ മുഖത്തടിച്ച് തെലങ്കാന മന്ത്രി. ബി.ആർ.എസ് നേതാവും മൃഗസംരക്ഷണ മന്ത്രിയുമായ തലസനി ശ്രീനിവാസ് യാദവ്.

ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മന്ത്രിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ആർ.ടി.സി ക്രോസ് റോഡിലെ സ്റ്റീൽ പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഐ.ടി മന്ത്രിയായ കെ.ടി. രാമറാവു കൂടി പങ്കെടുത്ത പരിപാടിയിലാണ് മന്ത്രിയുടെ കൈയാങ്കളി. തെലങ്കാന ബി.ജെ.പി തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിൽ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മന്ത്രി രാമറാവുവിനൊപ്പം നടക്കുന്നയാളുടെ കോളർ ശ്രീനിവാസ് പിടിച്ച് പിന്നോട്ട് വലിക്കുന്നതും അദ്ദേഹത്തിന്‍റെ മുഖത്തടിക്കുന്നതും വിഡിയോയിലുണ്ട്. മുന്നിൽ കയറാനാവാത്തതിനാലാണ് ശ്രീനിവാസ് അയാളെ തല്ലിയതെന്ന് ബി.ജെ.പി ആരോപിച്ചു. അധികാരികൾക്ക് എന്തും ചെയ്യാം എന്നതിന് ഉദാഹരണമാണിതെന്നും തലസനി ശ്രീനിവാസ് യാദവിനെതിരെ നടപടി എടുക്കണമെന്നും പലരും ആവശ്യപ്പെട്ടു. 

Tags:    
News Summary - Telangana Minister Talasani Srinivas Pulls, Slaps Man In Public

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.