സങ്കറെഡ്ഡി: തെലങ്കാന സർക്കാർ നേരായ വഴിയിലൂടെയല്ല സഞ്ചരിക്കുന്നെതന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. സംസ്ഥാനം രൂപീകരിച്ചത് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിെൻറ കുടുംബത്തിന് ഗുണമുണ്ടാക്കാനാണോ എന്നും അദ്ദേഹം ചോദിച്ചു.തെലങ്കാന രൂപീകരണത്തിെൻറ മൂന്നാം വർഷിക ദിനത്തിൽ സങ്കറെഡ്ഡിയിലെ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് രാഹുൽ മുഖ്യമന്ത്രിക്കെതിെര വിമർശനമുന്നയിച്ചത്.
മൂന്നു വർഷമായിട്ടും ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ സർക്കാറിനായിട്ടില്ല. വിദ്യാർഥികളും കർഷകരും സമരം ചെയ്ത് നേടിയ സംസ്ഥാനമായ തെലങ്കാന ഒരു കുടംബത്തിനോ നാലു പേർക്കോ വേണ്ടിയുള്ളതല്ലെന്നും രാഹുൽ വിമർശിച്ചു.
കെ.സി.ആറിെൻറ മകൻ കെ.ടി രാമറാവു, അനന്തരവൻ ഹരീഷ് റാവു എന്നിവർ മന്ത്രിമാരും മകൾ കെ.കവിത ലോക്സഭാംഗവുമാണ്. ഇവരെ പേരെടുത്തു പറയാതെയാണ് രാഹുലിെൻറ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.