തെലങ്കാനയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 29 മരണം

ഹൈദരാബാദ്: തെലങ്കാനയിൽ അടുത്തിടെയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 29 മരണം. ആഗസ്റ്റ് 31നും സെപ്റ്റംബർ 3നും ഇടയിൽ രേഖപ്പെടുത്തിയ മഴയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 33 ജില്ലകളിൽ 29 എണ്ണം പ്രളയബാധിതമായി പ്രഖ്യാപിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി ശാന്തി കുമാരി അറിയിച്ചു.

പ്രളയബാധിത ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മൂന്ന് കോടി രൂപ വീതം അനുവദിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച ഉച്ചക്ക് മുമ്പ് സമർപ്പിക്കാൻ ജില്ലാ കലക്ടർമാക്ക് നിർദേശം നൽകിയിട്ടുണ്ട്.

മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ധനസഹായം നൽകുമെന്നും ജീവൻ നഷ്ടപ്പെട്ട 29 പേരുടെ വിവരങ്ങൾ അയക്കാൻ ജില്ലാ കലക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ദുരിതാശ്വാസ പുനരധിവാസ നടപടികളെ കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിങ്കളാഴ്ച യോഗം ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാന സർക്കാറിന്‍റെ പ്രാഥമിക കണക്കനുസരിച്ച് മഴയിലും വെള്ളപ്പൊക്കത്തിലും 5,438 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.

Tags:    
News Summary - Telangana Rains: Death toll rises to 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.