രാജ്യം വികസിക്കണമെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണം -രേവന്ത് റെഡ്ഡി

ഹൈദരാബാദ്: രാജ്യം വികസിക്കണമെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് കോൺഗ്രസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡി. തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ആർക്കും ധൈര്യമില്ലെന്നും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

"ബി.ആർ.എസ് അധ്യക്ഷൻ കെ.ചന്ദ്രശേഖർ റാവു മൂന്ന് മാസത്തിനുള്ളിൽ മുഖ്യമന്ത്രിയാകുമെന്ന് ചിലർ അവകാശപ്പെടുന്നുണ്ട്. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. കെ.സി.ആർ ഇനി മുഖ്യമന്ത്രിയാകില്ല" -രേവന്ത് റെഡ്ഡി പറഞ്ഞു.

ആരുടെ കൈകളിലാണെന്ന് തെലങ്കാന സുരക്ഷിതമെന്ന് തീരുമാനിക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. എന്തിനാണ് നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ബി.ആർ.എസിന് ബി.ജെ.പിയുമായി രഹസ്യബന്ധം ഉണ്ടെന്ന് ആരോപിച്ച രേവന്ത് ഒന്നോ രണ്ടോ സീറ്റ് ബി.ആർ.എസ് നേടിയാൽ കെ.സി.ആർ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമയാകുമെന്നും പറഞ്ഞു.

അദിലാബാദ് ജില്ലയിലെ ഇന്ദ്രവെല്ലിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പൊതുയോഗത്തോടെ കോൺഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിട്ടു.

Tags:    
News Summary - Telangana: Revanth begins LS campaign, warns against ‘toppling’ attempts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.