സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നുണ്ടായ സംഘർഷം; അദിലാബാദിൽ സ്ഥിതി നിയന്ത്രണവിധേയമെന്ന് പൊലീസ്

അദിലാബാദ്: തെലങ്കാനയിലെ അദിലാബാദിൽ ശനിയാഴ്ച സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലിയുണ്ടായ സംഘർഷം നിയന്ത്രണവിധേയമാക്കിയതായി പൊലീസ് അറിയിച്ചു. പ്രദേശവാസിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്ന് ഒരു സമുദായത്തിൽ നിന്നുള്ളവർ വൺ ടൗൺ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു.

സോഷ്യൽ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പ്രചാരണം നടത്തിയതിന് ഒരാൾക്കെതിരെ കേസെടുത്തെന്നും അയാളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അദിലാബാദ് പൊലീസ് സൂപ്രണ്ട് ഡി.ഉദയ് കുമാർ റെഡ്ഡി പറഞ്ഞു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസിന് പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ് പ്രയോഗിക്കേണ്ടി വന്നു. ഇത്തരം അക്രമങ്ങൾ ഇനിയും ആവർത്തിച്ചാൽ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Telangana: Situation under control in Adilabad after tension over social media post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.