ന്യൂഡൽഹി: കർഷകരുടെ ആവശ്യങ്ങൾ കേൾക്കാൻ കോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുമെന്ന് സുപ്രീംകോടതി. ഖനൗരി അതിർത്തിയിൽ കർഷകപ്രക്ഷോഭം നയിക്കുന്നവർ സർക്കാർ പ്രതിനിധികളുമായി സംവദിക്കാൻ വിസമ്മതിച്ച കാര്യം പഞ്ചാബ് സർക്കാർ അറിയിച്ചപ്പോഴായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം.
കർഷകരുമായി ചർച്ച നടത്തി പുരോഗതി അറിയിക്കണമെന്ന് സുപ്രീംകോടതി നേരത്തേ നിർദേശിച്ചിരുന്നു. നിരാഹാരം അനുഷ്ഠിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളുമായി കൂടിക്കാഴ്ച നടത്തിയെന്ന് പഞ്ചാബ് അഡ്വക്കറ്റ് ജനറൽ ഗുർമീന്ദർ സിങ് കോടതിയെ അറിയിച്ചു. എന്നാൽ, ഡിസംബർ 17ന് നിശ്ചയിച്ച ചർച്ചയിൽ കർഷകരുടെ പ്രതിനിധികൾ പങ്കെടുത്തില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ചിനെ അദ്ദേഹം ബോധിപ്പിച്ചു.
കർഷകരെ അനുനയിപ്പിക്കാനുള്ള സർക്കാർ ശ്രമം തുടരുകയാണ്. അവരുടെ ആവശ്യങ്ങൾ കോടതിയിൽ നേരിട്ട് സമർപ്പിക്കാമെന്ന് നിർദേശിച്ചതായി സിങ് പറഞ്ഞു. ജഗ്ജിത് സിങ് ദല്ലേവാളിന് ഉടൻ വൈദ്യസഹായം നൽകാൻ കോടതി പഞ്ചാബ് സർക്കാറിന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.