എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയൂ-രാഹുൽ ഗാന്ധി

ന്യൂഡൽഹി: ചൈനയും ഇന്ത്യയുമായി സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് തുറന്നുപറയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ കൊറോണ വൈറസിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണെങ്കിലും അതിർത്തിയിൽ ഉണ്ടാകുന്ന പ്രശ്നത്തെക്കുറിച്ച് സർക്കാരിന്‍റെ ഭാഗത്തുനിന്ന് യാതൊരു വിശദീകരണവും ഇല്ലാത്തത് ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വത്തിനും ഇടയാക്കും.- രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ചൈനയുമായി ലഡാക്കിൽ നിലനിൽക്കുന്ന സംഘർഷം ഗൗരവതരവും ആശങ്കക്കിടയാക്കുന്നതുമാണെന്ന് കോൺഗ്രസ് രണ്ട് ദിവസം മുൻപ് തന്നെ അഭിപ്രായപ്പെട്ടിരുന്നു. ജനതയെ വിശ്വാസത്തിലെടുക്കണമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കണമെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടിരുന്നു. 

ഈ സന്ദർഭത്തിൽ സുതാര്യതയാണ് ആവശ്യം. കൂടുതൽ ഊഹാപോഹങ്ങൾക്ക് ഇടനൽകാതെ സർക്കാർ വിശദീകരണം നൽകണമെന്നാണ് വെള്ളിയാഴ്ച രാവിലെ ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെ രാഹുൽ ആവശ്യപ്പെട്ടത്. 

മെയ് 5,6 തിയതികളിൽ ലഡാക്കിൽ ഇരുരാജ്യങ്ങളിലേയും പട്ടാളക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. ചൈനീസ് ഹെലികോപ്റ്ററുകളും മോട്ടോർ ബോട്ടുകളും പാങ്ങോങ് തടാകത്തിന്‍റെ പരിസരത്ത് കണ്ടുവരുന്നത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രതിരോധ സേനാ തലവൻ ബിപിൻ റാവത്ത് എന്നിവർ പ്രധാനമന്ത്രിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. 

Tags:    
News Summary - Tell India What's Happening-ahul Gandhi To Centre-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.