ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില 33.8 ഡിഗ്രി സെൽഷ്യസ്. സീസണിലെ ശരാശരിയേക്കാൾ ആറ് ഡിഗ്രി കൂടുതലാണ് താപനില. തെളിഞ്ഞ ആകാശവും കഠിനമായ ഉഷ്ണതരംഗ സാഹചര്യങ്ങളും ശക്തമായ ഉപരിതല കാറ്റും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. രാവിലെ 8.30 ന് ഈർപ്പം 61 ശതമാനമായിരുന്നു.
പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സമതലങ്ങളിൽ കുറഞ്ഞത് 40 ഡിഗ്രി സെൽഷ്യസിലും തീരപ്രദേശങ്ങളിൽ 37 ഡിഗ്രിയിലും മലയോര പ്രദേശങ്ങളിൽ 30 ഡിഗ്രിയിലും എത്തുമ്പോൾ ചൂട് തരംഗത്തിൻ്റെ പരമാവധി പരിധി കൈവരിക്കും.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡൽഹിയിൽ ഇതിനോടകം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഐഎംഡിയുടെ ഏഴ് ദിവസത്തെ പ്രവചനമനുസരിച്ച്, ബുധനാഴ്ച മുതൽ ദേശീയ തലസ്ഥാനത്ത് നേരിയ ആശ്വാസം അനുഭവപ്പെടും. ബുധൻ, വ്യാഴം ദിവസങ്ങളിൽ നഗരത്തിൽ യെല്ലോ അലേർട്ടും വെള്ളി, ശനി ദിവസങ്ങളിൽ ഗ്രീൻ അലർട്ടും ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.