ഹൈദരാബാദിൽ ക്ഷേത്രവിഗ്രഹം തകർത്തതിനെ ചൊല്ലി സംഘർഷാവസ്ഥ; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

ഹൈദരാബാദ്: ക്ഷേത്രത്തിലെ വിഗ്രഹം തകർത്തതിനെ ചൊല്ലി ഹൈദരാബാദിലെ സെക്കന്ദരാബാദിൽ സംഘർഷാവസ്ഥ. കുർമഗുഡ മുതിയലമ്മ ക്ഷേത്രത്തിലെ വിഗ്രഹമാണ് തകർത്തത്. സംഭവത്തിൽ മഹാരാഷ്ട്ര താനെ സ്വദേശിയായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിട്ടുണ്ട്.

സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി ബി.ജെ.പി നേതാവ് മാധവി ലതയും പ്രവർത്തകരും രംഗത്തെത്തിയതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവ് വിഗ്രഹത്തിൽ ചവിട്ടുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

പ്രതി ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും ഇയാൾക്കെതിരെ ക്ഷേത്രങ്ങളിൽ അതിക്രമം നടത്തിയതിന് രണ്ട് കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ക്ഷേത്രം സന്ദർശിച്ച ബി.ജെ.പി തെലങ്കാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ജി. കിശൻ റെഡ്ഡി, സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഹൈന്ദവ ക്ഷേത്രങ്ങൾ സംരക്ഷിക്കൽ സംസ്ഥാന സർക്കാറിന്റെ ചുമതലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Tension in Hyderabad over destruction of temple idol; A native of Maharashtra was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.