വാഷിങ്ടൺ: പാകിസ്താൻ പിന്തുണയോടെ തീവ്രവാദ സംഘങ്ങൾ ഇന്ത്യക്കുള്ളിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് അമേരിക്കൻ ഇൻറലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പ്. സുൻജ്വാൻ ആക്രമണം നടന്നതിനു പിറകെയാണ് അമേരിക്കൻ രഹസ്യാന്വേഷണ സംഘം ഡയറക്ടർ ദാൻ കോട്ടിെൻറ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.
പാകിസ്താനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ദാൻ കോട്ട് ഉന്നയിച്ചിരിക്കുന്നത്. അമേരിക്കൻ താത്പര്യത്തിനു വിരുദ്ധമായി പാകിസ്താൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തുടരുകയാണ്. തീവ്രവാദ സംഘങ്ങളുമായുള്ള ബന്ധവും അവസാനിപ്പിക്കുന്നില്ല. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചൈനയുമായി കൂടുതൽ അടുക്കുകയും ചെയ്യുന്നുവെന്നും കോട്ട് കുറ്റപ്പെടുത്തി.
ഇസ്ലാമാബാദിെൻറ പിന്തുണയോടെ പാകിസ്താനിൽ സുരക്ഷിത താവളമൊരുക്കി തീവ്രവാദികൾ ഇന്ത്യയിലും അഫ്ഗാനിസ്താനിലും ആക്രമണങ്ങൾ തുടരുെമന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.