ന്യൂഡൽഹി: ഇന്ത്യയിലെ ജൂതരേയും ഇസ്രായേൽ പൗരന്മാരെയും ആക്രമിക്കാൻ അൽ ഖ്വയ്ദയും ഐ.എസിന് കീഴിലെ ഭീകരസംഘടനകളും പ ദ്ധതിയിട്ടതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ജൂതരുടെ ആഘ ോഷദിവസങ്ങളിൽ ആക്രമണം നടത്താനാണ് പദ്ധതി. ജൂതവിഭാഗങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റിപ്പോർട ്ടിൽ നിർദേശമുള്ളതായും വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസി ആക്രമിക്കാനും പദ്ധതിയുണ്ടെന്ന് മറ്റ് രാജ്യങ്ങളിലെ ചാരസംഘടനകൾ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടിയെ ഇസ്രായേൽ പിന്തുണച്ചതാണ് ഭീകരസംഘടനകളെ പ്രകോപിപ്പിച്ചത്.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്ന് വരെയുള്ള ജൂത പുതുവർഷാഘോഷം, ഒക്ടോബർ എട്ട്, ഒമ്പത് ദിവസങ്ങളിലെ വിശുദ്ധ ദിനാചരണം, ഒക്ടോബർ 13നും 22നും ഇടയിലെ ആഘോഷ ദിവസങ്ങൾ എന്നിവയിലാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്.
അൽ ഖ്വയ്ദയും ഐ.എസും ആഗോളതലത്തിൽ ഇസ്രായേൽ സ്വദേശികൾക്കെതിരെ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് ഇന്ത്യയിലും ആക്രമണം ആസൂത്രണം ചെയ്യുന്നത്. ജൂതരുടെ ആഘോഷവേളകളിൽ ഒട്ടേറെ ഇസ്രായേലി പൗരന്മാർ ഇന്ത്യയിലെത്താറുണ്ട്.
ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസി, ജൂത ആരാധനാലയമായ സിനഗോഗുകൾ, ജൂത സ്കൂളുകൾ, ഇസ്രായേൽ പൗരന്മാർ സ്ഥിരമായെത്തുന്ന റെസ്റ്ററന്‍റുകൾ തുടങ്ങിയ ഇടങ്ങളിലാണ് ഭീകരാക്രമണ സാധ്യതയുള്ളത്.
പൊലീസിനും അതത് സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ വിഭാഗത്തിനും കേന്ദ്ര ഇന്‍റലിജൻസ് വിവരം കൈമാറിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ തടയാൻ ആക്രമണ സാധ്യതയുള്ള ഇടങ്ങളിൽ സുരക്ഷ കർശനമാക്കിയതായും എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.