ബംഗളൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലടക്കം പ്രധാന നഗരങ്ങളിൽ ഭീകരാക്രമണത്തി ന് ചിലർ പദ്ധതിയിടുന്നുണ്ടെന്ന് പൊലീസിന് വ്യാജ സന്ദേശം നൽകിയ മുൻ ൈസനികൻ ബംഗളൂ രുവിൽ അറസ്റ്റിലായി. 20 വർഷം കരസേനയിൽ ട്രക്ക് ഡ്രൈവറായിരുന്ന ബംഗളൂരു ആവലഹള്ളി സ ്വദേശി സുന്ദർ മൂർത്തിയെയാണ് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത ത്. തനിക്ക് ധ്യാനത്തിലൂടെ ലഭിച്ച വെളിപാടിെൻറ അടിസ്ഥാനത്തിലാണ് സന്ദേശം കൈമാറിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ വിധാൻസൗധ പൊലീസിന് കൈമാറി. സ്വാമി സുന്ദര മൂർത്തി എന്ന ലോറി ഡ്രൈവറാണെന്നും ഹൊസൂരിലേക്കുള്ള യാത്രയിലാണെന്നും പറഞ്ഞ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് ഇയാൾ വിളിക്കുന്നത്. തമിഴ്നാട്, കർണാടക, കേരള, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഭീകരാക്രമണത്തിന് ചിലർ പദ്ധതിയിടുന്നുണ്ടെന്നും 19 തീവ്രവാദികൾ തമിഴ്നാട്ടിലെ രാമനാഥപുരത്തുണ്ടെന്നും ഇയാൾ പറഞ്ഞു.
തമിഴും ഹിന്ദിയും കലർന്ന ഭാഷയിലായിരുന്നു ഇയാളുടെ സംസാരം. ഭീകരാക്രമണം സംബന്ധിച്ച് കൺട്രോൾ റൂമിൽനിന്ന് െഎ.ജി ഒാഫിസിലേക്ക് വിവരം ൈകമാറി. സന്ദേശം ഗൗരവമായെടുത്ത കർണാടക പൊലീസ് ചീഫ് നീലാമണി രാജു ഉടൻ മറ്റു സംസ്ഥാനങ്ങളിലെ ഡി.ജി.പിമാർക്കും ഇൻറലിജൻസിനും റെയിൽവേ എ.ഡി.ജി.പിക്കും സന്ദേശം കൈമാറി. ബംഗളൂരു സിറ്റി പൊലീസ് കമീഷണർ, ന്യൂഡൽഹിയിലെ ആർ.പി.എഫ് ഡി.ജി.പി എന്നിവരെയും വിവരമറിയിച്ചു.
എന്നാൽ, കൺട്രോൾ റൂമിൽ വിളിച്ച നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ സന്ദേശം വ്യാജമാണെന്ന് തെളിയുകയും സുന്ദർ മൂർത്തിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊളംബോയിലെ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ബംഗളൂരുവിൽ പൊലീസ് ജാഗ്രത നിർദേശം നൽകിയതിനുപിന്നാലെയാണ് വ്യാജ സന്ദേശമെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.