തീവ്രവാദി ആക്രമണം; കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 തീർഥാടകർ മരിച്ചു

ശ്രീനഗർ: തീർഥാടകരുമായി പോയ ബസ് തീവ്രവാദി ആക്രമണത്തെ തുടർന്ന് കൊക്കയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. 33 പേർക്ക് പരിക്കേറ്റു. ജമ്മു- കശ്മീരിലെ രിയാസി ജില്ലയിൽ തെരിയാത്ത് ഗ്രാമത്തിനു സമീപം ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം.

ശിവ്ഖോഡി ക്ഷേത്രത്തിലേക്കുള്ള തീർഥാടകർ സഞ്ചരിച്ച ബസിനുനേരെ ഭീകരർ ഒളിഞ്ഞിരുന്ന് വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് രിയാസി ജില്ല മജിസ്ട്രേറ്റ് വിശേഷ് മഹാജൻ പറഞ്ഞു.

വെടിവെപ്പിൽ ഭയന്ന ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ബസ് പൂർണമായും തകർന്നു. ഒമ്പതു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ പരിസരത്ത് ചിതറിക്കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി പൊലീസും സൈന്യവും അർധ സൈനിക വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്.

പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിനെത്തി. നിരവധി പേരുടെ പരിക്ക് ഗുരുതരമായതിനാൽ മരണസംഖ്യ കൂടാൻ സാധ്യതയുണ്ട്. വെടിവെപ്പ് നടത്തിയ ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു. 

Tags:    
News Summary - Terrorist Attack; Ten pilgrims killed as bus falls into Koka in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.