ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ: ഭീകരനെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ: കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ അരഗാം മേഖലയിലാണ് സംഭവം. പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ കഴിഞ്ഞ ദിവസം കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ സംബന്ധിച്ച് ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം. ജമ്മു മേഖലയിൽ വർധിച്ചു വരുന്ന ഭീകരതക്കെതിരെ ശക്തമായി പ്രതികരിക്കാൻ അമിത് ഷാ യോഗത്തിൽ നിർദേശിച്ചു.

ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ, സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ ഇന്ന് ജമ്മുവിലെത്തിയേക്കും. രണ്ടാഴ്ചക്കിടെ, ജമ്മു കശ്മീരിലെ റിയാസി, കത്വ, ദോഡ എന്നീ ജില്ലകളിലെ വിവിധയിടങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു സി.ആർ.പി.എഫ് ജവാനും രണ്ട് ഭീകരരും ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു.

Tags:    
News Summary - Terrorist killed in encounter with security forces in Kashmir: Police sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.