ന്യൂഡൽഹി: വിവിധോദ്ദേശ കുത്തിവെപ്പ് കോവിഡിന് ഫലപ്രദമാകുമെന്ന പ്രതീക്ഷയിലുള്ള പരീക്ഷണങ്ങൾ അവസാന ഘട്ടത്ത ിലെന്ന് കൗൺസിൽ ഒാഫ് സൈൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ച് (സി.എസ്.െഎ.ആർ). കുഷ്ഠരോഗ പ്രതിരോധത്തിൽ വി ജയകരമെന്ന് തെളിയിച്ച ഇൗ കുത്തിവെപ്പ് ശരീരത്തിെൻറ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതായും തെളിഞ്ഞിരുന്നു.
ഇൗ കുത്തിവെപ്പ് കോവിഡിന് ഫലപ്രദമാണോ എന്നറിയാനുള്ള ട്രയൽ ആണ് ഇനി ബാക്കി ഉള്ളത്. മനുഷ്യരിൽ ഇത് പരീക്ഷിക്കുന്നതിനുള്ള അനുമതിയാണ് കിട്ടാനുള്ളത്. അനുമതി ലഭിച്ചാൽ ആറാഴ്ചക്കകം ഫലം അറിയാനാകുമെന്ന് സി.എസ്.െഎ.ആർ ഡയറക്ടർ ജനറൽ ഡോ. ശേഖർ മന്ദെ പറഞ്ഞു.
കോവിഡിന് പ്രേത്യകമുള്ള കുത്തിവെപ്പ് വികസിപ്പിക്കാൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലും ഇനിയും കാത്തിരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അമേരിക്ക, ചൈന പോലുള്ള രാജ്യങ്ങളെല്ലാം കോവിഡിനെതിരായ കുത്തിവെപ്പ് വികസിപ്പിക്കാനുള്ള പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.
വിവിധോദ്ദേശ കുത്തിവെപ്പ് കോവിഡിന് ഫലപ്രദമാണെന്ന് സി.എസ്.െഎ.ആറിെൻറ പരീക്ഷണം തെളിയിച്ചാൽ ഏറെ നാളത്തെ കാത്തിരിപ്പ് ഒഴിവാക്കാനാകും. ഇത് നിരവധി ജീവനുകൾ രക്ഷിക്കാൻ സഹായിക്കും. ആറാഴ്ച നീളുന്ന മനുഷ്യരിലെ പരീക്ഷണം മാത്രമാണ് സി.എസ്.െഎ.ആറിന് ബാക്കിയുള്ളത്.
കോവിഡ് വൈറസിെൻറ ജീനോം സ്വീക്വൻസിങും ഇന്ത്യയിൽ പുരോഗമിക്കുന്നുണ്ട്. ചൈനയിൽ നിന്ന് മനുഷ്യരിൽ വ്യാപനം തുടങ്ങിയ കോവിഡ് വൈറസിെൻറ ജനിതക ഘടനയിൽ മാസങ്ങൾക്കകം നിരവധി തവണ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ഒൗദ്യോഗിക ഗവേഷണ സ്ഥാപനമാണ് സി.എസ്.െഎ.ആർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.