ന്യൂഡൽഹി: മഹാരാഷ്ട്രയിലെ കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ വിളിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് സംസാരിക്കാൻ തയാറാവാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓക്സിജൻ, മരുന്ന് ക്ഷാമത്തെ കുറിച്ച് ചർച്ച ചെയ്യാനായിരുന്നു താക്കറെ മോദിയെ വിളിച്ചത്. എന്നാൽ, ബംഗാൾ പര്യടനത്തിലാണെന്ന മറുപടി മാത്രമാണ് പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
മഹാരാഷ്ട്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി നവാബ് മാലിക്കാണ് സംഭവത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. ജനങ്ങൾ മരിച്ച് വീഴുേമ്പാൾ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് പ്രധാനമന്ത്രിക്ക് താൽപര്യമെന്ന് നവാബ് മാലിക് പറഞ്ഞു. അതേസമയം, നവാബ് മാലിക്കിന്‍റെ ആരോപണം പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. വെള്ളിയാഴ്ച തന്നെ മഹാരാഷ്ട്രയിലെ ഓക്സിജൻ സ്റ്റോക്ക് പ്രധാനമന്ത്രി പരിശോധിച്ചതാണെന്ന് ഓഫീസ് അറിയിച്ചു.
അതേസമയം, നവാബ് മാലിക്കിന്‍റെ പ്രസ്താവനയിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ഞെട്ടിക്കുന്നതാണ് പ്രധാനമന്ത്രിയുടെ സമീപനമെന്ന് തൃണമൂൽ എം.പി ഡെറിക് ഒബ്രിയാൻ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.