ബിഹാർ വിജയത്തിന്​ മോദിക്ക്​ നന്ദി -നിതീഷ്​ കുമാർ

പട്​ന: ബിഹാറിൽ എൻ.ഡി.എ സഖ്യം വീണ്ടും അധികാരത്തിലെത്തുന്നതിൽ പ്രധാനമന്ത്രി ​നരേന്ദ്രമോദിയോട്​ നന്ദി പറഞ്ഞ്​ നിതീഷ്​ കുമാർ. ബിഹാർ തെരഞ്ഞെടു​പ്പിന്​ ശേഷമുള്ള നിതീഷ്​ കുമാറി​െൻറ ആദ്യപ്രതികരണമാണിത്​.

'ജനങ്ങളുടേതാണ്​ തീരുമാനം. എൻ.ഡി.എക്ക്​ ഭൂരിപക്ഷം നൽകി അധികാരത്തിലെത്തിച്ചതിൽ ജനങ്ങളെ നമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണക്കും നന്ദി രേഖപ്പെടുത്തുന്നു' -ബിഹാർ മുഖ്യമന്ത്രി ട്വീറ്റ്​ ചെയ്​തു.

അതേസമയം ബിഹാറിൽ മുഖ്യമന്ത്രി പദത്തെചൊല്ലിയുള്ള തർക്കം തുടരുകയാണ്​. നിതീഷ്​ കുമാറിനെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാനാണ്​ തീരുമാനം. എന്നാൽ നിതീഷ്​ കുമാർ മുഖ്യമന്ത്രി സ്​ഥാനം ഏറ്റെടുക്കാൻ വിമുഖത കാണിച്ചതായാണ്​ വിവരം. ബി.​െജ.പി നേതാക്കാൾ നിതീഷ്​ കുമാറിന്​ എല്ലാ പിന്തുണയും ​പ്രഖ്യാപിച്ചിരുന്നു.

243 അംഗ നിയമസഭയിൽ ഭൂരിപക്ഷം നേടിയ എൻ.ഡി.എ സഖ്യത്തിൽ ബി.ജെ.പിക്ക്​ 74 സീറ്റുകളാണ്​ ലഭിച്ചത്​. ജെ.ഡി.യുവിന് 43 സീറ്റുകളിലേക്ക്​ ഒതുങ്ങേണ്ടിവന്നു. തുടർന്ന്​ ഏറ്റവും കൂടുതൽ സീറ്റുകളുള്ള ബി.​െജ.പിക്ക്​ മുഖ്യമന്ത്രി സ്​ഥാനം വേണമെന്ന ആവശ്യവും ഉയർന്നുവന്നിരുന്നു. 

Tags:    
News Summary - Thank PM For His Support Nitish Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.