‘നന്ദി, വിചാരണ വേഗത്തിലാക്കണം’ -കനയ്യ ക​ുമാർ

ന്യൂ​ഡ​ൽ​ഹി: ‘നന്ദി, വിചാരണ വേഗത്തിലാക്കണം’ -തനിക്കെതിരായ രാജ്യദ്രോഹ കുറ്റത്തിൽ വിചാരണ നടത്താൻ ഡൽഹി സർക്കാ ർ പൊലീസിന്​ അനുമതി നൽകിയതിനോട്​ സി.പി.ഐ നേതാവ്​ കനയ്യ കുമാറിൻെറ ആദ്യ പ്രതികരണം ഇതായിരുന്നു.

‘അനുമതി നൽകി യ സമയം നോക്കൂ. ലോക്​സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ബെഗുസരായ്​ മണ്ഡലത്തിൽ നിന്ന്​ മത്സരിക്കാൻ ഒരുങ്ങു​​േമ്പാളാ യിരുന്നു കുറ്റപത്രം സമർപ്പിച്ചത്​. ഇപ്പോൾ ഞാൻ ഈ വർഷം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ്​. രാഷ്​ട്രീയ ​േനട്ടങ്ങൾക്കായി രാജ്യദ്രോഹ കേസ്​ ദുരുപയോഗപ്പെടുത്തുന്നതെങ്ങിനെയാണെന്ന്​ രാജ്യം അറിയണം. ഹിസ്​ബുൽ മുജാഹിദീൻ ത​ീവ്രവാദികൾക്കൊപ്പം അറസ്​റ്റിലായ ജമ്മു-കശ്​മീർ പൊലീസ്​ ഉദ്യോഗസ്​ഥൻ ദേവിന്ദർ സിങിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയില്ലെന്ന്​ ഓർക്കണം’ -കനയ്യ പറഞ്ഞു.

ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ മു​ൻ ചെ​യ​ർ​മാ​ൻ കൂടിയായ ക​ന​യ്യ കു​മാ​റി​നും മ​റ്റു ര​ണ്ടു​പേ​ർ​ക്കു​മെ​തി​രെ രാ​ജ്യ​ദ്രോ​ഹ കു​റ്റത്തിൽ വിചാരണ നടത്താ​ൻ വെള്ളിയാഴ്​ചയാണ്​ ഡ​ൽ​ഹി സ​ർ​ക്കാ​ർ പൊ​ലീ​സി​ന്​ അ​നു​മ​തി ന​ൽ​കിയത്​. യൂ​നി​യ​നി​ലെ മ​റ്റ്​ അം​ഗ​ങ്ങ​ളാ​യ ഉ​മ​ർ ഖാ​ലി​ദ്, അ​നി​ർ​ബ​ൻ, ആ​ഖി​ബ്​ ഹു​സൈ​ൻ, മു​ജീ​ബ്, അ​മ​ർ ഗു​ൽ, ബ​ശ്​​റ​ത്ത്​ അ​ലി, ഖാ​ലി​ദ്​ ബാ​സി​ർ എ​ന്നി​വ​രാ​ണ്​ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ.

ജെ.​എ​ൻ.​യു കാ​മ്പ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ രാ​ജ്യ​ദ്രോ​ഹ മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​ന്നാ​രോ​പി​ച്ച്​ 2016ൽ ​വ​സ​ന്ത്​ കു​ഞ്ച്​ പൊ​ലീ​സാ​ണ്​ കേ​സെ​ടു​ത്ത​ത്. ‘അന്വേഷണത്തിന്​ ആം ആദ്​മി സർക്കാർ അനുമതി നൽകിയതിനെ കുറിച്ച്​ പ്രതികരിക്കുന്നില്ല. അതിവേഗ കോടതിയിലെ വിചാരണയാണ്​ ആവശ്യം. ഈ വിഷയത്തിലെ തീർപ്പ്​ കോടതികളിൽ നിന്നാണ്​ വരേണ്ടത്​. അല്ലാതെ ടി.വി. സ്​റ്റുഡിയോയിൽ ഇരുന്നുള്ള വാചാരണയിൽ നിന്നല്ല’- കനയ്യ കുമാർ പറഞ്ഞു.

Tags:    
News Summary - "Thank You, Want Quick Trial": Kanhaiya Kumar On Sedition Charges -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.