‘നന്ദി, വിചാരണ വേഗത്തിലാക്കണം’ -കനയ്യ കുമാർ
text_fieldsന്യൂഡൽഹി: ‘നന്ദി, വിചാരണ വേഗത്തിലാക്കണം’ -തനിക്കെതിരായ രാജ്യദ്രോഹ കുറ്റത്തിൽ വിചാരണ നടത്താൻ ഡൽഹി സർക്കാ ർ പൊലീസിന് അനുമതി നൽകിയതിനോട് സി.പി.ഐ നേതാവ് കനയ്യ കുമാറിൻെറ ആദ്യ പ്രതികരണം ഇതായിരുന്നു.
‘അനുമതി നൽകി യ സമയം നോക്കൂ. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഒരുങ്ങുേമ്പാളാ യിരുന്നു കുറ്റപത്രം സമർപ്പിച്ചത്. ഇപ്പോൾ ഞാൻ ഈ വർഷം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ്. രാഷ്ട്രീയ േനട്ടങ്ങൾക്കായി രാജ്യദ്രോഹ കേസ് ദുരുപയോഗപ്പെടുത്തുന്നതെങ്ങിനെയാണെന്ന് രാജ്യം അറിയണം. ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായ ജമ്മു-കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ദേവിന്ദർ സിങിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയില്ലെന്ന് ഓർക്കണം’ -കനയ്യ പറഞ്ഞു.
ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ ചെയർമാൻ കൂടിയായ കനയ്യ കുമാറിനും മറ്റു രണ്ടുപേർക്കുമെതിരെ രാജ്യദ്രോഹ കുറ്റത്തിൽ വിചാരണ നടത്താൻ വെള്ളിയാഴ്ചയാണ് ഡൽഹി സർക്കാർ പൊലീസിന് അനുമതി നൽകിയത്. യൂനിയനിലെ മറ്റ് അംഗങ്ങളായ ഉമർ ഖാലിദ്, അനിർബൻ, ആഖിബ് ഹുസൈൻ, മുജീബ്, അമർ ഗുൽ, ബശ്റത്ത് അലി, ഖാലിദ് ബാസിർ എന്നിവരാണ് കേസിൽ ഉൾപ്പെട്ട മറ്റു വിദ്യാർഥികൾ.
ജെ.എൻ.യു കാമ്പസിൽ നടന്ന പരിപാടിയിൽ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് 2016ൽ വസന്ത് കുഞ്ച് പൊലീസാണ് കേസെടുത്തത്. ‘അന്വേഷണത്തിന് ആം ആദ്മി സർക്കാർ അനുമതി നൽകിയതിനെ കുറിച്ച് പ്രതികരിക്കുന്നില്ല. അതിവേഗ കോടതിയിലെ വിചാരണയാണ് ആവശ്യം. ഈ വിഷയത്തിലെ തീർപ്പ് കോടതികളിൽ നിന്നാണ് വരേണ്ടത്. അല്ലാതെ ടി.വി. സ്റ്റുഡിയോയിൽ ഇരുന്നുള്ള വാചാരണയിൽ നിന്നല്ല’- കനയ്യ കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.