ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ‘തന്തി ടി.വി’ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഡി.എം.കെ സഖ്യം നേട്ടംകൊയ്യുമെന്ന് റിപ്പോർട്ട്. മാർച്ച് 20 മുതൽ ഏപ്രിൽ 14 വരെയാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. ഇതനുസരിച്ച് തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിൽ 34 സീറ്റും ഡി.എം.കെ സഖ്യം നേടുമെന്നാണ് പ്രവചനം.
ഇതിൽ 29 മണ്ഡലങ്ങളിൽ ഡി.എം.കെ സഖ്യം അനായാസം വിജയിക്കും. കടുത്ത മത്സരത്തിനൊടുവിൽ മറ്റു അഞ്ച് മണ്ഡലങ്ങളിൽകൂടി ഡി.എം.കെ മുന്നണിക്കായിരിക്കും വിജയം. ഇതിൽ കോൺഗ്രസ് മത്സരിക്കുന്ന ഒമ്പത് സീറ്റുകളിലും ഇടതുകക്ഷികൾ ജനവിധി തേടുന്ന നാല് സീറ്റുകളും മുസ്ലിം ലീഗ് മത്സരിക്കുന്ന രാമനാഥപുരവും വിടുതലൈ ശിറുതൈകൾ കക്ഷി മത്സരിക്കുന്ന രണ്ട് സീറ്റുകളും ഉൾപ്പെടും.
വെല്ലൂർ, കോയമ്പത്തൂർ, തിരുനൽവേലി, കള്ളക്കുറിച്ചി, പൊള്ളാച്ചി മണ്ഡലങ്ങളിൽ ഫലം പ്രവചനാതീതമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പുതുച്ചേരി ലോക്സഭ സീറ്റ് ബി.ജെ.പിക്കാണ് മുൻതൂക്കം പ്രവചിക്കപ്പെടുന്നത്.
സംസ്ഥാനത്തെ 18 ലോക്സഭ മണ്ഡലങ്ങളിൽ ബി.ജെ.പി 20 ശതമാനത്തിലധികം വോട്ടുനേടുമെന്നും പറയുന്നു. പത്ത് ലോക്സഭ മണ്ഡലങ്ങളിൽ അണ്ണാ ഡി.എം.കെ സഖ്യം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.