ന്യൂഡൽഹി: സുനന്ദ പുഷ്കർ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് എം.പി ശശി തരൂരിന് മുൻകൂർ ജാമ്യം. ഡൽഹി പാട്യാല കോടതിയാണ് ജാമ്യം അനുവദിച്ചത്. തരൂർ അനുമതിയില്ലാതെ രാജ്യം വിട്ടു പോകരുതെന്ന് കോടതി നിർദേശിച്ചു. തരൂരിനെ അറസ്റ്റ് ചെയ്യുകയാെണങ്കിൽ ഒരു ലക്ഷം രൂപയുെട ബോണ്ടിൽ ജാമ്യം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം തരൂരിെൻറ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ കോടതി മാറ്റിെവച്ചതായിരുന്നു. തരൂർ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് കാണിച്ച് ജാമ്യാപേക്ഷയെ ഡൽഹി പൊലീസ് എതിർത്തിരുന്നു.
തരൂർ സ്വാധീനമുള്ള വ്യക്തയാണെന്നും പലപ്പോഴായി വിദേശത്തേക്ക് പോകുന്നയാളാണെന്നും സ്പെഷ്യൽ പ്രൊസിക്യൂട്ടർ ചൂണ്ടിക്കാട്ടിയിരുന്നു. സുനന്ദയുെട മരണത്തിെൻറ പ്രധാന സാക്ഷികളിൽ ചിലരായ നാരയൺ സിങ്, ബജ്രംഗി എന്നിവർ ഇപ്പോഴും തരൂരിനൊപ്പം േജാലി ചെയ്യുന്നുണ്ടെന്നും ഇവരെ തരൂർ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
ജൂലൈ ഏഴിന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മെജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാകാൻ തരൂരിന് നോട്ടീസ് ലഭിച്ചതിനു പിറകെയാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.