ന്യൂഡൽഹി: സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രം തന്നെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിെൻറ ഭാഗമാണെന്ന് ശശി തരൂർ എം.പി. ആരോപണങ്ങൾ അസംബന്ധവും കെട്ടിച്ചമച്ചതുമാണ്. താൻ ഇത്രയുംകാലം കേസേന്വഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ട്. ഇനി അത് തുടരുകയും ചെയ്യും.
കുറ്റപത്രത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. കൂടാതെ തെൻറയും കുടുംബത്തിെൻറയും സ്വകാര്യത മാധ്യമങ്ങൾ മാനിക്കണമെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുനന്ദയുടെ മരണത്തിൽ വിചാരണ നേരിടണമെന്നും ജൂലൈ ഏഴിന് ഹാജരാവണമെന്നും ഡൽഹിയിലെ പട്യാല കോടതി തരൂരിന് നോട്ടീസയച്ചിരുന്നു. ഇതേ തുടർന്നാണ് തരൂരിെൻറ പ്രതികരണം.
Shashi Tharoor issues a statement in connection with Sunanda Pushkar death case, says 'I find the charges preposterous and baseless, the product of malicious & vindictive campaign against myself'. pic.twitter.com/Og9tZWqeb5
— ANI (@ANI) June 5, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.