ന്യൂഡൽഹി: ആദായനികുതി ഓൺലൈനായി നൽകുന്നതിനുള്ള പുതുക്കിയ പോർട്ടലിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്ത്. 4,200 കോടി രൂപ ചെലവഴിച്ചിട്ടും പോർട്ടൽ ഉപയോഗ സൗഹൃദമാക്കാൻ സർക്കാറിനായില്ലെന്ന് തരൂർ കുറ്റപ്പെടുത്തി. പുതിയ പോർട്ടലിെൻറ മിക്കവാറും എല്ലാ ഘടകങ്ങളും പ്രവർത്തനരഹിതമാണ്.
ലോഗിങ്ങിന് കൂടുതൽ സമയമെടുക്കുന്നു. ജൂൺ മാസത്തിൽ സർക്കാർ ആദായനികുതി പോർട്ടൽ മാറ്റാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. സാമ്പത്തിക വർഷം അവസാനിക്കുന്നതിന് തൊട്ടുമുേമ്പാ പുതിയ വർഷത്തിെൻറ തുടക്കത്തിലോ പോർട്ടൽ ആരംഭിക്കുന്നതായിരുന്നു ബുദ്ധിപൂർവം ചെയ്യേണ്ടിയിരുന്നത്.
പഴയ പോർട്ടൽ ഏറ്റവും സുഗമമായി പ്രവർത്തിച്ചുകൊണ്ടിരിക്കെ ഇത്രയും കോടി മുടക്കി പരിഷ്കരിച്ചത് എന്തിനെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം അറിയിച്ചു. ജൂൺ ആദ്യ വാരത്തിലാണ് പരിഷ്കരിച്ച പോർട്ടൽ പ്രവർത്തനക്ഷമമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.