തിരുവനന്തപുരം: ടിപ്പു സുൽത്താെൻറ ചരമവാർഷികത്തിന് അദ്ദേഹത്തെ അനുസ്മരിച്ച് ട്വീറ്റ് െചയ്ത പാകിസ്ത ാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പ്രശംസിച്ച് ശശി തരൂർ എം.പി. എന്നാൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ടിപ ്പു സുൽത്താനെ ഓർമിക്കുന്നതിനായി പാക് പ്രധാനമന്ത്രിയുടെ സന്ദേശം വേണ്ടിവന്നുവെന്നത് നിരാശജനകമാണെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
മേയ് 4 ന് ടിപ്പുവിെൻറ ചരമവാർഷിക ദിനത്തിനാണ് അദ്ദേഹത്തെ ആദരിച്ച് ഇംമ്രാൻ ഖാൻ ട്വീറ്റ് ചെയ്തത്. അടിമജീവിതത്തിന് വഴങ്ങാതെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ത്യജിക്കാൻ തയാറാവുകയും പോരാടി മരണം വരിക്കുകയും ചെത്ത ടിപ്പു സുല്‍ത്താനെ ആദരിക്കുന്നുവെന്നായിരുന്നു ഇമ്രാന്‍ ഖാെൻറ ട്വീറ്റ്.
One thing i personally know about @imranKhanPTI is that his interest in the shared history of the Indian subcontinent is genuine & far-reaching. He read; he cares. It is disappointing, though, that it took a Pakistani leader to remember a great Indian hero on his punyathithi. https://t.co/kWIySEQcJM
— Shashi Tharoor (@ShashiTharoor) May 6, 2019
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കുറിച്ച് എനിക്ക് വ്യക്തിപരമായി അറിയുന്ന കാര്യം അദ്ദേഹത്തിന് ഇന്ത്യയുടെ ചരിത്രത്തിലുള്ള താൽപര്യം സത്യസന്ധവും വിശാലവുമാണ് എന്നതാണ്. അദ്ദേഹമത് വായിക്കുന്നു, അതെല്ലാം ശ്രദ്ധിക്കുന്നു. എന്നാൽ മഹാനായ ഇന്ത്യൻ ഹീറോയെ ഓർമിപ്പിക്കാൻ പാകിസ്താനി നേതാവ് വേണ്ടിവന്നുയെന്നത് നിരാശജനമാണ് എന്നായിരുന്നു ശശി തരൂർ റീട്വീറ്റ് ചെയ്തത്.
എന്നാല്‍ ഇമ്രാന്‍ ഖാനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിനെ ട്വിറ്റിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.