ബംഗളൂരു: മൈസൂരുവിൽനിന്നും തട്ടിക്കൊണ്ടുേപായ ഒമ്പതുവയസ്സുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒരാൾ അറസ്റ്റിലായെന്നും നാലുപേർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. പച്ചക്കറി വ്യാപാരിയും ഹനഗൊഡു സ്വദേശിയുമായ നാഗരാജിെൻറ മകൻ കാർത്തിക്കാണ് (9) കൊല്ലപ്പെട്ടത്. നവംബർ മൂന്നിന് കാണാതായ നാലാം ക്ലാസ് വിദ്യാർഥിയായ കാർത്തിക്കിെൻറ മൃതദേഹം വ്യാഴാഴ്ചയാണ് മൈസൂരുവിലെ ഹനഗൊഡു ഗ്രാമത്തിൽ കണ്ടെത്തിയത്.
ദീപാവലി ആഘോഷത്തിനായി പടക്കം വാങ്ങുന്നതിനായി പുറത്തുപോയ കാർത്തിക്ക് തിരിച്ചെത്തിയില്ല. വൈകാതെ ലക്ഷങ്ങൾ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ സംഘത്തിലൊരാൾ നാഗരാജിനെ ഫോണിൽ വിളിച്ചു. കുട്ടിയെ വിട്ടുതരുന്നതിനായി നാലു ലക്ഷം രൂപ തരണമെന്നായിരുന്നു ഭീഷണി. നവംബർ മൂന്നിന് രാത്രി എട്ടുമണിക്കിെടയാണ് ഫോൺകാൾ വന്നത്. 'നിങ്ങളുടെ കുട്ടി വീട്ടിൽനിന്നും തങ്ങളുടെ പക്കലാണെന്നും നാലു ലക്ഷം രൂപ ഹുൻസൂരിലെത്തിച്ചില്ലെങ്കിൽ മകൻെറ കഴുത്തറത്ത് കൊല്ലുമെന്നുമായിരുന്നു ഫോണിലൂടെയുള്ള ഭീഷണിയെന്നും പൊലീസിനെ വിവരം അറിയിക്കരുതെന്നു പറഞ്ഞെന്നുമാണ് നാഗരാജിെൻറ മൊഴി. എന്നാൽ, ഫോൺ കാൾ വന്ന ഉടൻ തന്നെ നാഗരാജ് പൊലീസിൽ വിവരം അറിയിച്ചു.
അന്വേഷണത്തിനൊടുവിൽ പ്രതികളിലൊരാളെ പൊലീസ് പിടികൂടി. തുടർന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്നും മൃതദേഹം ഗ്രാമത്തിൽ തന്നെ ഉപേക്ഷിച്ചെന്നും പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പണം ആവശ്യപ്പെട്ട് ഫോൺ ചെയ്തശേഷം പൊലീസ് പിടികൂടുമെന്നു ഭയപ്പെട്ട് കുട്ടിയെ കൊലപ്പെടുത്തി സംഘം ഒളിവിൽ പോവുകയായിരുന്നുവെന്നാണ് പൊലീസിെൻറ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.