കൊൽക്കത്ത: കുടുംബത്തിൽ ഒരാൾക്ക് തൊഴിൽ, സാമൂഹിക സുരക്ഷ പദ്ധതികൾ, പൗരത്വ ഭേദഗതി നിയമം നടപ്പാക്കൽ എന്നീ വാഗ്ദാനങ്ങളോടെ ബംഗാളിൽ ബി.ജെ.പിയുടെ പ്രകടന പത്രിക. അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭ യോഗത്തിൽതന്നെ പൗരത്വ ഭേദഗതി നിയമത്തിന് അനുമതി നൽകുമെന്ന് സാൾട്ലേക്കിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കിയ പ്രകടന പത്രികയിൽ പറയുന്നു.
പി.എം കിസാൻ, ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി എന്നിവയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന വിവിധ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കും. കർഷകർക്ക് വർഷം 10,000 രൂപ നൽകും. 6000 കേന്ദ്രവും 4000 സംസ്ഥാനവുമാണ് നൽകുക. കർഷക ക്ഷേമത്തിനായി 5000 കോടിയും നീക്കിവെക്കും.
'സുവർണ ബംഗാൾ' സാക്ഷാത്കരിക്കാൻ കല, സംസ്കാരം, സാഹിത്യം എന്നിവയടക്കമുള്ള മേഖലകൾക്കായി 11,000 കോടിയുടെ ഫണ്ട് വകയിരുത്തും. അതിർത്തിയിൽനിന്നുള്ള നുഴഞ്ഞുകയറ്റം തടയാൻ കൃത്യമായ നിരീക്ഷണ സംവിധാനം നടപ്പാക്കുമെന്നും പത്രിക ഉറപ്പു നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.